കേരളത്തില്‍ ബി.ജെ.പിക്ക് 5 സീറ്റ കിട്ടും | Oneindia Malayalam

2019-04-17 493

amit shah hopeful of winning 5 seats in kerala
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി മികച്ച പ്രകടനം കാഴ്ച്ചവെക്കുമെന്ന ആത്മവിശ്വാസം പ്രകടപ്പിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ശബരിമല തിരഞ്ഞെടുപ്പ് വിഷയമല്ല, വിശ്വാസത്തിന്റെ പ്രശ്‌നമാണെന്നും ഒരു മലയാളം ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആണ് അമിത് ഷാ വ്യക്തമാക്കിയത്.ശബരിമലയുടെ പേരുപറഞ്ഞ് വോട്ടുപിടിക്കുന്നതിന് മാത്രമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് ഉള്ളത്. ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് വിശ്വാസികള്‍ നേരിട്ട അതിക്രമങ്ങള്‍ തിരഞ്ഞെടുപ്പില്‍ ഉന്നയിക്കും. അത് തടയാനാകില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ക്കുന്നു.. ഇതുവരെ പുറത്ത് വരുന്ന അഭിപ്രായ സര്‍വ്വേകളെ തള്ളിക്കൊണ്ട് തിരഞ്ഞെടുപ്പില്‍ ബിജെപി ഭൂരിപക്ഷം വര്‍ധിപ്പിക്കും. ഉത്തര്‍പ്രദേശില്‍ ചില സീറ്റുകള്‍ പോയേക്കാമെങ്കിലും മറ്റിടങ്ങളില്‍ നിന്ന് നഷ്ടം പരിഹരിക്കുമെന്നും അമിത് ഷാ പറഞ്ഞു.കഴിഞ്ഞ തവണ പാര്‍ട്ടിക്ക് വിജയിക്കാന്‍ കഴിയാത്ത 60 ഇടങ്ങളില്‍ ഇക്കുറി ബിജെപി വിജയിക്കും. അങ്ങനെ നിലവിലെ അംഗസംഖ്യയേക്കാള്‍ കൂടുതല്‍ അംഗബലം തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ സഭയില്‍ ബിജെപിക്ക് ഉണ്ടാവും.കേരളത്തില്‍ അഞ്ച് സീറ്റ് ബിജെപിക്ക് ഉറപ്പ് ആണ്. അത് ഏതൊക്കെയെന്ന് ഇപ്പോള്‍ പറയില്ല. അഭിപ്രായ സര്‍വ്വേകളിലേതിലും മികച്ച ഫലമാവും കേരളത്തില്‍ ബിജെപി ലഭിക്കുകയെന്ന് ഉറപ്പുണ്ടെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അഭിപ്രായപ്പെട്ടു.

Free Traffic Exchange

Videos similaires